ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന്-ഹനീഫ് അദെനി ചിത്രം ‘മാര്‍ക്കോ’ ഗംഭീര തിയറ്റര്‍ എക്സ്പീരിയന്‍സാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനൊരുങ്ങുന്നത്. ഇത്രയേറെ വയലന്‍സുള്ളൊരു സിനിമ ഇതിന് മുന്നെ മലയാളത്തില്‍ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്സണാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. എ സര്‍ട്ടിഫിക്കറ്റൊടെ ഡിസംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും. അനൗണ്‍സ്മെന്റ് വന്നപ്പോള്‍ മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ‘മാര്‍ക്കോ’. അദേനി ചിത്രം ‘മിഖായേല്‍’ല്‍ ഉണ്ണി മുകുന്ദന് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം മാര്‍ക്കോ ജൂനിയറിനെ ഫോക്കസ് ചെയ്ത് ഒരുങ്ങുന്ന സ്പിന്‍ ഓഫാണിത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമക്ക് ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്രൂരാണ് സംഗീതം പകരുന്നത്. നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’ ഡിസംബര്‍ 20ന്
