പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന് അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ നവംബര്‍ 7ന് തിയേറ്ററുകളിലെത്തുകയാണ്. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശി കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തില്‍ നടന് ഉണ്ണി ലാലു അവതരിപ്പിക്കുന്ന കഥപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ഇന്നസെന്റ് ‘റിലീസ് ദിനത്തില്‍ റിലീസ് കേന്ദ്രങ്ങളില്‍ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളില്‍ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയാണ് ‘ഇന്നസെന്റ് ‘ ടീം ലക്ഷ്യമിടുന്നത്. ജോമോന് ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന് വിജയന്, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
‘ഇന്നസെന്റ്’ ചിത്രത്തിലെ ഉണ്ണി ലാലുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
