വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ലോക്സഭയില്‍ പ്രസ്താവനയുമായി കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. 100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തില്‍ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ, യുണൈറ്റഡ് വേൾഡ് റെസ്ലിങിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിനേഷിന് കേന്ദ്രസർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ടായിരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. നല്കിയ സൗകര്യത്തിന്റെ കണക്ക് നിരത്തേണ്ടത് ഇന്നല്ലെന്നും ഇന്ന് വിനേഷിന് പിന്തുണ അറിയിക്കേണ്ട ദിവസമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എന്തുതന്നെയായാലും വിനേഷ് ഫോഗട്ട് ഇന്ത്യയുടെ ധൈര്യശാലിയായ സുവർണ പുത്രിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ലോക്സഭയില്‍ പ്രസ്താവനയുമായി കേന്ദ്ര കായിക മന്ത്രി
