മാവോയിസ്റ്റ് ഭീകരതയെ പൂർണമായും തുടച്ചുനീക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമങ്ങളിൽ 52 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ വിജയിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.അർദ്ധസൈനിക സേനയുടെ 59-ാമത് റൈസിംഗ് ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. കഴിഞ്ഞ 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമസംഭവങ്ങൾ 52 ശതമാനമായി കുറഞ്ഞു. മരണസംഖ്യ 70 ശതമാനമാണെന്നും മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം 96 ൽ നിന്ന് 45 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാവോയിസ്റ്റ് ഭീകരതയെ പൂർണമായും തുടച്ചുനീക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
