അഫ്ഗാനിസ്ഥാനിൽ ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഈ വിലക്ക് നീക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുണിസെഫ്. 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ ഭാവി രക്ഷിക്കുന്നതിനായി വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടൻ പിൻവലിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികളോട് ആവശ്യപ്പെട്ടത്.ആറാം ക്ലാസിനു ശേഷം പെൺകുട്ടികൾ പഠിക്കേണ്ട എന്ന തീരുമാനത്തിൽ തുടരുന്നത് 4,00,000 പെൺകുട്ടികൾക്ക് കൂടി വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തിയെന്നും, ഇതോടെ ആകെ സംഖ്യ 2.2 ദശലക്ഷമായെന്നും യുണിസെഫ് പറഞ്ഞു. സ്ത്രീകളുടെ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം നിരോധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്.
പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുണിസെഫ്
