കലൂർ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ തനിക്കുണ്ടായ അപകടത്തിന് ഉത്തരവാദികൾ ആരെന്നു പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എന്തുകൊണ്ട് പരിപാടിക്ക് അനുമതി കൊടുത്തു എന്നതിന് പോലും വ്യക്തമായ മറുപടി ജിസിഡിഎയിൽ നിന്ന് ലഭിച്ചില്ലെന്നും ഉമ തോമസ് എംഎൽഎ. മൃദംഗ വിഷന്‍ സമൻസ് അയച്ചിട്ട് പോലും അവർ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത്. അഡ്രസ് പോലും ഇല്ലാത്തവർക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നൽകിയത് തനിക്ക് അല്ലെങ്കിൽ മറ്റാർക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നു എന്നും ഉമ തോമസ് പറഞ്ഞു. അപകടത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് വക്കീൽ നോട്ടീസ്.
തനിക്കുണ്ടായ അപകടത്തിന് ഉത്തരവാദികൾ ആരെന്നു പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉമ തോമസ് എംഎൽഎ
