ടിവികെ നേതാവും നടനുമായ വിജയിയെ പരോക്ഷമായി പരിഹസിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. താന്‍ ശനിയാഴ്ചകളില്‍ മാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാളല്ലെന്നും പുതുതായി രൂപംകൊണ്ട ചില പാര്‍ട്ടികള്‍ക്കും അതിലെ അംഗങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തേക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ് അടുത്തിടെ തുടക്കംകുറിച്ച സംസ്ഥാന പര്യടനത്തെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ശനിയാഴ്ചകളില്‍ മാത്രമാണ് വിജയ് പര്യടനം നടത്തിയിരുന്നത്. സാധാരണ പ്രവൃത്തിദിവസങ്ങളില്‍ രാഷ്ട്രീയപര്യടനം സംഘടിപ്പിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനാണ് ശനിയാഴ്ചകളില്‍ മാത്രം പര്യടനം നടത്തുന്നതെന്നുമാണ് വിജയ് വ്യക്തമാക്കുന്നത്.
വിജയിയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ
