രാമക്ഷേത്രം നിർമ്മിക്കുന്നതിനെ ഡിഎംകെ എതിർക്കുന്നില്ലെന്നും, എന്നാൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്നും, തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തമിഴ്നാട്ടിൽനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു, 16ന് രാത്രിയാണ് സംഭവം. മൂന്നുമണിക്കൂറോളം നിന്നുകത്തിയ ട്രക്ക് പൂർണമായും നശിച്ചു. അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾക്കായി കൊണ്ടുപോവുകയായിരുന്ന വെടികോപ്പുകളാണ് ട്രക്കിലുണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അയോധ്യയിൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് ഉദയനിധി സ്റ്റാലിൻ
