മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാൾക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം മരുതോങ്കരയിൽ കണ്ടൈൻമെന്റ് സോണുകളിൽ ആർ ആർ ടികളെ നിയോഗിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ രോഗലക്ഷണം
