ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങി, തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടുകിട്ടിയത്.
ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു
