തീരുവയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍നിന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് 2,000 ഡോളര്‍ വരെ തിരികെ നല്കാന് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ പണം ‘അമേരിക്കയിലെ ജനങ്ങള്‍ക്കുള്ള ഡിവിഡന്റ്’ ആയി നല്‍കുന്നത് പരിഗണിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ വിദേശ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ തീരുവകള്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങിയിട്ടേയുള്ളൂവെന്നും, ഇത് ഒരു വര്‍ഷം ഒരു ട്രില്യണ്‍ ഡോളറിലധികം വരുമാനം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.
താരിഫ് ലാഭവിഹിതം ജനങ്ങള്‍ക്ക് നല്‍കുമന്ന് ട്രംപ്
