അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ റാലി സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. റാലി ഐക്യത്തിന് വേണ്ടിയാണ്, റാലിയിൽ എല്ലാ മതങ്ങളിലെയും ആളുകളെ ഉൾക്കൊള്ളിക്കുമെന്ന് മമത ബാനർജി വ്യക്തമാക്കി.മമത ബാനർജി രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല. തൃണമൂൽ കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് രാമക്ഷേത്ര ഉദ്ഘാടനo . ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്റ്റ് എല്ലാ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷത്തെ പ്രമുഖരെയും ക്ഷണിച്ചതിന്റെ പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ റാലി സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്
