ശബരിമലയിൽ ഇടിമിന്നലേറ്റാണ് വൈദ്യുതി ബന്ധം നിലച്ചതെന്നും സംഭവം നടന്ന് 45 മിനുട്ടിനുള്ളിൽ പ്രശ്നം പരിഹരിച്ചിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെര്‍ച്വല്‍ ക്യൂ വഴിയും അതില്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുമെന്നും ശബരിമലയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും ദര്‍ശനം ലഭിക്കും. സ്പോട്ട് ബുക്കിംഗ് ഇല്ലെന്നായിരുന്നല്ലോ പരാതി. അതും ഇപ്പോള്‍ പരിഹരിച്ചുവെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. അതോടൊപ്പം ശബരിമലയിൽ തുലാ മാസ പൂജക്കായി നട തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാൾ ആളുകളാണ് ഇത്തവണ എത്തിയതെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ചെറിയ പ്രശ്നങ്ങളുണ്ടായെന്നും കാനന ക്ഷേത്രമായതിനാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളില്‍ പരിമിതിയുണ്ടെന്നും ചെറിയ ചെറിയ കാര്യങ്ങളെ പര്‍വതീകരിച്ച് നൽകുന്നത് മണ്ഡലകാലത്തെ ബാധിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
45 മിനുട്ടിനുള്ളിൽ വൈദ്യുതി പ്രശ്നം പരിഹരിച്ചിരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
