ടൊവിനോ തോമസിന്റെ പുതിയ ചിത്രം വഴക്കിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തിലാണ് ടൊവിനോ എത്തുന്നത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട് എന്നിവരെയും ട്രെയിലറില്‍ കാണാം. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒരു സ്ത്രീയെ സിദ്ധാര്‍ത്ഥന്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ പോസറ്ററും നേരത്തേ ശ്രദ്ധനേടിയിരുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തല്ലുമാലയ്ക്ക് ശേഷമുള്ള ടൊവിനോയുടെ സിനിമയാണ് വഴക്ക്.