രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയും നാളെ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയും 23ന് മുതൽ രാവിലെ 6 മണി 12.30 മണി വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. രാഷ്ട്രപതി യാത്ര ചെയ്യുന്ന സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഗതാഗതം വഴിതിരിച്ചു വിടും.
മൂന്ന് ദിവസത്തേക്ക് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
