ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. ഉപതിരഞ്ഞെടുപ്പില്‍ ഇ.പിയുടെ പുസ്തക വിവാദം പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി പറയാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നും വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇ. പി നിലപാട് വ്യക്തമാക്കിയതാണ് പാര്‍ട്ടിക്ക് ഇ.പിയെ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.. ഡിസി ബുക്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. സംഭവത്തില്‍ ജീവനക്കാര്ക്കെതിരേയെടുത്ത നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.പി ജയരാജന്റെ പേരിലുള്ള ആത്മകഥാ വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് ടിപി രാമകൃഷ്ണൻ
