കാര്‍ത്തി നായകനായി എത്തിയ ചിത്രം സര്‍ദാറിന്റെ വന്‍വിജയം ആഘോഷിക്കാന്‍ സംവിധായകന് പി എസ് മിത്രന് ടൊയോട്ട ഫോര്‍ച്യൂണര്‍ സമ്മാനിച്ച് നിര്‍മാതാവ് ലക്ഷ്മണ് കുമാര്‍. കാര്‍ത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോല്‍ സംവിധായകന് കൈമാറിയത്. ടൊയോട്ടയുടെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ് ഫോര്‍ച്യൂണര്‍. 2.8 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനോടെയാണു ഫോര്‍ച്യൂണര്‍ വില്പനയ്ക്കെത്തിയത്. 6 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും നല്‍കും. 2.7 ലീറ്റര്‍ പെട്രോള്‍ എന്ജിന് 164 ബിഎച്ച്പി കരുത്തും 245 എന്‍ എം ടോര്‍ക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളാണു ട്രാന്സ്മിഷന് സാധ്യതകള്‍.
സര്‍ദാറിന്റെ വിജയത്തിന് സമ്മാനം ടൊയോട്ട ഫോര്‍ച്യൂണര്‍
