പുതിയ സ്മാര്‍ട്ട്ഫോണില്‍ വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പലപ്പോഴും പഴയ ഹാന്‍ഡ്സെറ്റിലെ വാട്സ്ആപ്പ് ചാറ്റുകള്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍, വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ലഭിക്കാന്‍ ഇനി നേരെ ഗൂഗിള്‍ ഡ്രൈവിലേക്ക് പോയാല്‍ മതിയാകും. വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചാണ് ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നത്. ഇതിനായി വാട്സ്ആപ്പും ഉപഭോക്താവിന്റെ ജിമെയില്‍ അക്കൗണ്ടും തമ്മില്‍ കണക്ട് ചെയ്യേണ്ടതുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ വാട്സ്ആപ്പിലെ മുഴുവന്‍ വിവരങ്ങളും ഇനി ഗൂഗിള്‍ ഡ്രൈവിലും ഇടം പിടിക്കും. അതേസമയം, ഈ സംവിധാനം ഇഷ്ടമല്ലാത്ത ഉപഭോക്താക്കള്‍ക്ക് അവ ഒഴിവാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറുമ്പോള്‍ ബില്‍റ്റ്-ഇന്‍ വാട്സ്ആപ്പ് ചാറ്റ് ട്രാന്‍സ്ഫര്‍ ഉപയോഗിക്കാനും അവസരമുണ്ട്. ഇതിന് പഴയ ഫോണും പുതിയ ഫോണും വൈഫൈ നെറ്റ്വര്‍ക്കുമായി കണക്ടഡ് ആയിരിക്കണം.
വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ലഭിക്കാന്‍
