അരുള്‍നിധിയും മംമ്ത മോഹന്‍ദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘മൈ ഡിയര്‍ സിസ്റ്ററി’ന്റെ ടൈറ്റില്‍ പ്രൊമോ വിഡിയോ പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സിനിമ എന്ന തരത്തില്‍ ഷൂട്ടിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘മൈ ഡിയര്‍ സിസ്റ്റര്‍’ പാഷന്‍ സ്റ്റുഡിയോസ്, ഗോള്‍ഡ്മൈന്‍സ് എന്നീ പ്രൊഡക്ഷനുകളുടെ ബാനറില്‍ സുധന്‍ സുന്ദരവും മനീഷ് ഷായും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കടുത്ത മെയില്‍ ഷോവനിസ്റ്റായ പച്ചൈ കൃഷ്ണനും ഫെമിനിസ്റ്റും മൂത്ത സഹോദരിയുമായ നിര്‍മലാദേവിയും തമ്മിലുള്ള ആശയപരമായ സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. 2024ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ‘മഹാരാജ’യ്ക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് ‘മൈ ഡിയര്‍ സിസ്റ്റര്‍’. അരുണ്‍പാണ്ഡ്യന്‍, മീനാക്ഷി ഗോവിന്ദരാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
