ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ദിനേനെ ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഗൂഗിള്‍ ആപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണ് ആയുസ്. 2018-ല്‍ ലോഞ്ച് ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 500 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് 2024 ജൂണ്‍ 23-ന് ഷട്ട് ഡൗണ്‍ ചെയ്യാന്‍ പോവുകയാണ് ടെക് ഭീമന്‍. പോഡ്കാസ്റ്റ് ആപ്പ് ജനപ്രിയമല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ടെക് ഭീമന്റെ തന്നെ ഉടമസ്ഥതയിലുള്ള യൂട്യൂബ് മ്യൂസിക് ആപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാനാണ് ഗൂഗിള്‍, പോഡ് കാസ്റ്റ് ശ്രോതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. പോഡ്കാസ്റ്റ് സബ്‌സ്‌ക്രൈബ് ചെയ്ത യൂസര്‍മാര്‍ക്ക് അത് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റുവാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാനായി ഗൂഗിള്‍ തന്നെ എളുപ്പവഴി ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറന്നതിന് ശേഷം സ്‌ക്രീനിന്റെ മുകളില്‍ കാണുന്ന Export subscriptions ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം Export to music എന്ന സെക്ഷന് താഴെയുള്ള Export ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ യൂട്യൂബ് മ്യൂസിക് തുറന്നുവരും. ശേഷം സബ്സ്‌ക്രിപ്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിക്കും. ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്ത് continue ബട്ടണ്‍ അമര്‍ത്തണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *