തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനാണ് ആശുപത്രി വികസന സമിതിയുടേ തീരുമാനം. ബി പി എൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിപ്പ്അറിയിച്ചു.75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് മെഡിക്കൽ കോളേജുകളിലിൽ ഓപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പണം ഈടാക്കും
