20240220 194547 0000

കലണ്ടർ ഉണ്ടായതിനു പിന്നിലും ചില അറിയാക്കഥകൾ ഉണ്ട്…..!!! | അറിയാക്കഥകൾ

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ദിവസങ്ങൾ ഓരോന്നും ഏതാണെന്ന് അറിഞ്ഞിരിക്കേണ്ടത്. ദിവസങ്ങൾ മാത്രമല്ല തീയതിയും സമയവും എല്ലാം ഈ ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതസാഹചര്യങ്ങൾ തീരുമാനിക്കുന്ന ഒന്നാണ്. ഓരോ തീയതി നോക്കി ഓരോ ദിവസം നോക്കി മുൻകൂട്ടി കാര്യങ്ങൾ നമ്മൾ തീരുമാനിക്കാറുണ്ട്. ഇനി തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ഈ തീയതിയും കലണ്ടറും ദിവസങ്ങളും ഒക്കെ എങ്ങനെയുണ്ടായെന്ന് ഒന്ന് അറിഞ്ഞിരിക്കാം.

ദിവസങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഒരു സംവിധാനമാണ് കലണ്ടർ. ദിവസങ്ങൾ, ആഴ്‌ചകൾ, മാസങ്ങൾ, വർഷങ്ങൾ എന്നിവയ്ക്ക് പേരുകൾ നൽകിയാണ് ഇത് തയ്യാറാക്കുന്നത്. അങ്ങനെ തയ്യാറാക്കുമ്പോൾ ഒരു ദിവസത്തിന്റെ പദവിയായാണ് തീയതി കണക്കാക്കുന്നത്. ഒരു കലണ്ടറിലെ കാലഘട്ടങ്ങൾ സാധാരണയായി, സൂര്യൻ്റെയോ ചന്ദ്രൻ്റെയോ ചക്രവുമായി ബന്ധിപ്പിക്കുന്നുണ്ട് . ആധുനിക കാലത്തിനു മുമ്പുള്ള കലണ്ടർ ലൂണിസോളാർ കലണ്ടർ ആയിരുന്നു.

പല സംസ്കാരങ്ങളും സമൂഹങ്ങളും പുതിയ കലണ്ടറുകൾ നിർമിച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി.നിത്യജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുംവിധം കലണ്ടർ സം‌വിധാനം രേഖപ്പെടുത്തിവെക്കാം. ഇത് മിക്കവാറും കടലാസ് കൊണ്ടുള്ളതായിരിക്കും. കമ്പ്യൂട്ടർ‌വൽകൃത കലണ്ടറുകളും ഇന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങൾ കൃത്യ സമയത്ത് ഓർമപ്പെടുത്തുന്ന രീതിയിൽ ഇവയെ നമുക്ക് ക്രമീകരിക്കാം.

കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന വാക്കുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.വൈദിക കാലഘട്ടത്തിൽ ഇന്ത്യ വൈദിക ആചാരങ്ങൾക്കായി ഒരു സങ്കീർണ്ണമായ സമയക്രമവും കലണ്ടറുകളും വികസിപ്പിച്ചെടുത്തു.

ബിസി 46-ൽ ജൂലിയസ് സീസർ റോമൻ കലണ്ടർ പരിഷ്കരിച്ചു. അദ്ദേഹത്തിൻ്റെ “ജൂലിയൻ” കലണ്ടർ അമാവാസിയുടെ നിരീക്ഷണത്തെ ആശ്രയിക്കുന്നില്ല, എന്നാൽ ഓരോ നാല് വർഷത്തിലും ഒരു ലീപ്പ് ഡേ അവതരിപ്പിക്കുന്ന ഒരു അൽഗോരിതം പിന്തുടർന്നു. ഇസ്ലാമിക പാരമ്പര്യത്തിൽ മുഹമ്മദിൻ്റെ ഇൻ്റർകലേഷൻ (നാസി’) നിരോധിച്ചതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്ലാമിക കലണ്ടർ.

മിക്കവാറും എല്ലാ കലണ്ടർ സിസ്റ്റങ്ങളും തുടർച്ചയായ ദിവസങ്ങളെ “മാസങ്ങൾ” ആയും “വർഷങ്ങൾ” ആയും തരംതിരിക്കുന്നു. ഒരു സൗര കലണ്ടറിൽ ഒരു വർഷം ഭൂമിയുടെ ഉഷ്ണമേഖലാ വർഷത്തെ കണക്കാക്കുന്നു (അതായത്, ഋതുക്കളുടെ പൂർണ്ണമായ ഒരു ചക്രത്തിന് എടുക്കുന്ന സമയം), പരമ്പരാഗതമായി കാർഷിക പ്രവർത്തനങ്ങളുടെ ആസൂത്രണം സുഗമമാക്കുന്നതിന് ഉപയോഗിക്കുന്നു. തുടർച്ചയായ ദിവസങ്ങൾ ആഴ്‌ച പോലെയുള്ള മറ്റ് കാലയളവുകളായി തരംതിരിക്കാം.

ചരിത്രപരമായി, പല രാജ്യങ്ങളിലും അവരുടെ കലണ്ടറുകൾ ഭരണ വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവരുടെ നിലവിലെ പരമാധികാരിയുടെ ഭരണത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ . ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സം‌വിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ.യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.

ജനുവരി
റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.
ഫെബ്രുവരി
ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.
മാർച്ച്
റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.
ഏപ്രിൽ
തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.
മേയ്
ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.
ജൂൺ
ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.
ജൂലൈ
ക്വിന്റിലസ്എന്ന് ആദ്യം പേർ നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.
ഓഗസ്റ്റ്
പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.
സെപ്റ്റംബർ
ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.
ഒക്ടോബർ
ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം
നവംബർ
ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.
ഡിസംബർ
ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസം‌ബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.

ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ശക കലണ്ടർ,ഇസ്ലാമിക വിശ്വാസികൾ അംഗീകരിച്ച ഹിജറ കലണ്ടർ, ചൈനീസ് കലണ്ടർ, തുടങ്ങി നിരവധി കലണ്ടറുകൾ ലോകമെമ്പാടുമായി പ്രചാരത്തിലുണ്ട്. ചിങ്ങം മുതൽ കർക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള ഒരു മലയാളം കലണ്ടർ കേരളത്തിൽ നിലവിലുണ്ട്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിവയാണു ഇതിലെ മാസങ്ങൾ. ഇതിനു കേരള സർക്കാറിന്റെ അംഗീകാരമുണ്ട്. മലയാളികൾ പൊതുവേ എല്ലാ ശുഭകാര്യങ്ങൾക്കും മലയാളം കലണ്ടർ കൂടി പരിഗണിക്കും. ചിങ്ങം ഒന്ന് കേരളത്തിന്റെ പുതുവത്സര ദിനമായി ആഘോഷിക്കപ്പെടുന്നു.

 

തയ്യാറാക്കിയത്

നീതു ഷൈല

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *