അനില്‍ ദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഉറ്റവര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദുരൂഹതയും വൈകാരികതയും ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കിയ ട്രെയിലര്‍ ഇതിനകം പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു. സിഇടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഫിലിം ഫാന്റസി നിര്‍മിക്കുന്ന ചിത്രമാണ് ‘ഉറ്റവര്‍’. രാംഗോപാല്‍ ഹരികൃഷ്ണന് ചിത്രത്തിനു വേണ്ടി പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. മൃദുല്‍.എസ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്: ഫാസില്‍ റസാഖ്. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.
‘ഉറ്റവര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
