കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് നിര്‍മിച്ച് വി എസ് സനോജ് സംവിധാനം ചെയ്യുന്ന ‘അരിക്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 1960കളില്‍ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് അരിക്. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്, സിജി പ്രദീപ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവിസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നിരവധി സിനിമ പ്രവര്‍ത്തകര്‍ ടീസര്‍ പങ്കുവച്ചു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന സമയത്താണ് കുന്നംകുളത്തെ ഒരു ഗ്രാമത്തില്‍ കോരന് എന്ന തൊഴിലാളിയുടെ മകനായി ശങ്കരന് ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെയാണ് അരിക് സഞ്ചരിക്കുന്നത്. ശങ്കരന്റെ മകള്‍ ശിഖയുടെ ജീവിത വിജയത്തിലൂടെയാണ് ഈ യാത്ര പൂര്‍ണമാകുന്നത്. ഈ മാസം 28ന് അരിക് തിയറ്ററുകളിലേക്ക് എത്തും. വി എസ് സനോജ്, ജോബി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്.
‘അരിക്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
