ഇത് ഉൾക്കൊള്ളലിന്റേയും, സമത്വത്തിന്റെയും പുതിയ യുഗത്തെ കുറിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.എസ് രമ്യ, എസ് കൃഷ്ണവേണി, എൻ രഞ്ജിത എന്നിവർ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അർച്ചകർ പയിർച്ചിയിലാണ് പരിശീലനം നേടിയത്. മൂന്ന് സ്ത്രീകളും ഒരു വർഷം കൂടി പ്രമുഖ ക്ഷേത്രങ്ങളിൽ പരിശീലനം നേടും. അതിനുശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ അവരെ പൂജാരിമാരുടെ നിയമനത്തിനായി പരിഗണിക്കും.
ക്ഷേത്ര പൂജാരിമാരാകാന്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിശീലനം നല്കി തമിഴ്നാട് സര്‍ക്കാര്‍
