വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ വടകര പൊലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തു. പേടി കൊണ്ടാണ് ഇത്രയും നാള് പൊലീസിന് മുന്നില്‍ കീഴടങ്ങാതിരുന്നത് പ്രതി ഷെജിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒമ്പത് വയസുകാരി ദൃഷാനയെ കോമ സ്ഥിതിയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്.
ഒമ്പത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു
