വയനാട് ദുരന്തത്തിൽ കേരളത്തിന് തിരിച്ചടിയായി കേന്ദ്രസർക്കാരിൻ്റെ നിലപാട്. വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. കൂടാതെ പ്രത്യേക പാക്കേജിനെ കുറിച്ചും ആഭ്യന്തര സഹമന്ത്രി പ്രതികരിച്ചില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിൽ പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രതിപക്ഷ ബഹളത്തിനിടെ ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി.
വയനാട് ദുരന്തത്തിൽ കേരളത്തിന് തിരിച്ചടിയായി കേന്ദ്രസർക്കാരിൻ്റെ നിലപാട്
