സംവിധായകന് ലാല്‍ജോസ് അവതരിപ്പിക്കുന്ന ‘കോലാഹലം’ ചിത്രത്തിലെ ‘എട്ടിന് പണി’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. മനോഹരമായ വരികളും അത്ര തന്നെ മികവുറ്റ വിഷ്വല്‍സും കൂടെ ചേര്‍ന്നപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത് മനോഹരമായ ഗാനമാണ്. വിഷ്ണു ശിവശങ്കര്‍ സംഗീതം നല്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഗണേഷ് മലയത്ത് ആണ്. സംഗീത സംവിധായകനൊപ്പം, പ്രണവ് സി.പിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ഭഗവാന് ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ഫൈന്‍ ഫിലിംസ്, പുത്തന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തന്‍, രാജേഷ് നായര്‍, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ വിശാല്‍ വിശ്വനാഥിന്റേതാണ്. ചിത്രം ജൂലൈ 11ന് തീയേറ്റര്‍ റിലീസ് ആയി എത്തും.
‘കോലാഹലം’ ചിത്രത്തിലെ ‘എട്ടിന് പണി’ ഗാനം
