ലക്കി ഭാസ്കറെന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് വെങ്കി അറ്റ്ലൂരി. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ സൂര്യ നായകനാകുമ്പോള്‍ മലയാളി നടി മമിത നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സൂര്യ 46’ എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമ ഒരു ഹാപ്പി ഫാമിലി സിനിമയായിരിക്കും എന്ന് വെളിപ്പെടുത്തിയിരുന്നു വെങ്കി അറ്റ്ലൂരി. വിശ്വനാഥന് ആന്‍ഡ് സണ്‍സ് എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂര്യ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാകുമ്പോള് ചിത്രത്തില്‍ പൂജ ഹെഗ്ഡെ നായികയും ജോജു ജോര്‍ജ്, ജയറാം, കരുണാകരന്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യന്, പ്രേം കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
വെങ്കി അറ്റ്ലൂരി ചിത്രത്തില്‍ സൂര്യയും മമിതയും
