ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡയില് നിന്നുള്ള ആദ്യത്തെ കോംപാക്റ്റ് എസ്യുവിയായ സ്കോഡ കൈലാക്ക് 2024 നവംബര്‍ 6 ന് അരങ്ങേറ്റം കുറിക്കും. മുംബൈയില്‍ നടക്കുന്ന ഒരു പരിപാടിയിലായിരിക്കും വാഹനത്തിന്റെ അവതരണം. ഈ മോഡല്‍ അടുത്ത മാസം ഉല്‍പ്പാദനത്തില്‍ പ്രവേശിക്കുമെന്നും 2025 മാര്‍ച്ചോടെ അതിന്റെ അന്തിമ രൂപത്തില്‍ ഷോറൂമുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കമ്പനിയുടെ ചക്കനിലെ പ്ലാന്റില്‍ നിന്നും പ്രതിമാസം 4,000 മുതല്‍ 5,000 യൂണിറ്റ് വരെ കൈലാക്കുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സ്കോഡ കോംപാക്റ്റ് എസ്യുവി ബ്രാന്‍ഡിന്റെ പുതിയ ‘മോഡേണ്‍ സോളിഡ്’ ഡിസൈന്‍ ഭാഷ സ്വീകരിക്കുമെന്ന് പുറത്തുവന്ന ടീസറുകളും ഔദ്യോഗിക സ്കെച്ചുകളും സ്ഥിരീകരിക്കുന്നു. 6-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമായ 1.0ലി, 3സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് സ്കോഡ കൈലാക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 115 ബിഎച്പി കരുത്തും 178 എന്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
സ്കോഡ കൈലാക്ക് നവംബര്‍ 6 ന് അരങ്ങേറ്റം കുറിക്കും
