മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. മുംബൈയില്‍ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂര്‍ത്തിയായത്. മോഹന്‍ലാലിനൊപ്പം സിനിമയുടെ അണിയറക്കാര്‍ പായ്ക്കപ്പ് ദിവസം കേക്ക് മുറിച്ച് ആഘോഷമാക്കി. പ്രശസ്ത സംവിധായകന് നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. സിനിമ ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ അവസാനമായി. മോഹന്‍ലാലിനൊപ്പം മകനായി തെലുങ്ക് നടന് റോഷന് മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ഈ ദീപാവലിക്ക് തിയറ്ററുകളില്‍ കാണാം.
‘വൃഷഭ’യുടെ ചിത്രീകരണം പൂര്‍ത്തിയായി
