ആമസോണിന്റെ ഡിജിറ്റൽ പേയ്മെന്റ് വിഭാഗമാണ് ആമസോൺ പേ.റിസർവ് ബാങ്ക് ആമസോൺ പേ പ്രൈവറ്റ് ലിമിറ്റഡിന് 3 കോടി 6 ലക്ഷത്തി അറുപത്തി ആറായിരം രൂപ പിഴ ചുമത്തി. മുൻകൂർ തുക ഈടാക്കുന്ന സംവിധാനത്തിലും കെ വൈസിയിലും ആർ ബി ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ് നടപടി.കെവൈസിയുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ആമസോൺ പേ പാലിക്കുന്നില്ലെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കാത്തതിന് എന്തുകൊണ്ട് എന്നതിന് കാരണം കാണിക്കാൻ നിർദ്ദേശിച്ച് ആമസോൺ പേയ്ക്ക് (ഇന്ത്യ) ആർബിഐ നോട്ടീസ് അയച്ചിരുന്നു.ആമസോൺ പേയുടെ മറുപടി പരിഗണിച്ചതിന് ശേഷം, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ മേൽപ്പറഞ്ഞ കുറ്റം സാധുതയുള്ളതാണെന്നും പണ പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നും ആർബിഐ വ്യക്തമാക്കി.
റിസർവ് ബാങ്ക് ആമസോൺ പേ പ്രൈവറ്റ് ലിമിറ്റഡിന് പിഴ ചുമത്തി
