കേരളം കണ്ട ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ചുകൊണ്ട് അനുരാജ് മനോഹര്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ‘നരിവേട്ട’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് യൂട്യൂബില്‍ തരംഗമായ റാപ്പര്‍ വേടന്റെ ‘വാടാ വേടാ’ എന്ന പ്രൊമോ ഗാനം ഇന്നലെ മുതല്‍ തിയറ്ററുകളിലെത്തി. വേടന്റെ വരികള്‍ക്ക് ജേക്സ് ബിജോയിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്സ് ബിജോയിയും വേടനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് പാട്ടിലെ വരികള്‍. വേടന് കൈവിലങ്ങ് പൊട്ടിച്ചെറിയുന്നതും സ്വാതന്ത്ര്യത്തിന്റെ തൈ നടുന്നതും ഗാനരംഗങ്ങളില്‍ കാണാം. സിനിമയിലെ പല രംഗങ്ങളും പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുപ്പത് ലക്ഷത്തിനു മുകളില്‍ വ്യൂസും ഈ വേടന് ഗാനത്തിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. പത്ത് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.
‘നരിവേട്ട’യിലെ വേടന്റെ ‘വാടാ വേടാ’ പ്രൊമോ ഗാനം
