സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് അർധരാത്രി വരെയാണ് സമരം. അതേസമയം സ്വകാര്യ ബസ്സുടമകളുടെ ആവശ്യം അനാവശ്യമെന്ന് പറയുന്നില്ലെന്നും ശബരിമല സീസണിൽ ബസുടമകൾ സമ്മർദതന്ത്രം പ്രയോഗിക്കുകയാണ്. വിദ്യാർഥികളുടെ കൺസഷൻ ചാർജിൻ്റെ കാര്യത്തിൽ പഠനം നടക്കുന്നുവെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.
സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു
