കോതമംഗലം പുളിന്താനം സെൻ്റ് ജോൺസ് ബെസ്ഫാഗെ പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. ഓർത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം നിലനിൽക്കുന്ന പള്ളിയിൽ ഇത് എട്ടാം തവണയാണ് വിധി നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുന്നത്. ഗെയിറ്റ് പൊളിച്ച് അകത്ത് കയറാൻ പൊലീസ് ശ്രമിച്ചുവെങ്കിലും യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധത്തിനിടെ മൂന്ന് വിശ്വാസികൾ തളർന്ന് വീണതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്തിന് പുറമെ എറണാകുളം മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള നീക്കവും പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് ഉപേക്ഷിച്ചു. എന്നാൽ വിധി നടപ്പിലാക്കാനുള്ള ശ്രമത്തിൽ നിന്ന് പൂർണമായി പിൻമാറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിശദമായ റിപ്പോർട്ട് പോലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.
പള്ളികളിൽ കോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു
