ദില്ലിയിലെ റാവൂസ് കോച്ചിംഗ് സെന്റര്‍ ഉടമയും കോച്ചിംഗ് സെന്റര്‍ കോര്‍ഡിനേറ്ററും അറസ്റ്റിലായി. സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ലൈസന്‍സ് പ്രകാരം ബേസ്മെന്റില്‍ പാര്‍ക്കിങിനാണ് അനുമതിയുള്ളത്. എന്നാല്‍, പാര്‍ക്കിങിനുള്ള ബേസ്മെന്റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലെ എല്ലാ കോച്ചിംഗ് സെന്ററുകളിലും പരിശോധനയ്ക്ക് ദില്ലി മേയര്‍ നിര്‍ദേശം നല്കി. ദില്ലിയിൽ കോച്ചിംഗ് സെൻററിൽ വെള്ളം കയറി മൂന്നു പേർ മരിച്ചത് ദൗർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ അപകടത്തിൽ സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തു
