പാരീസ് ഒളിമ്പിക്സിന് നാളെ ഔദ്യോഗിക തുടക്കമാകും. ഒളിമ്പിക്സിൽ ആദ്യമായാണ് സ്റ്റേഡിയത്തിനു പുറത്തൊരു ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. പാരീസ് ഒളിമ്പിക്സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല, സെൻ നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിൽ നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. ഇന്ത്യൻസമയം രാത്രി 11-നാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ ആരൊക്കെയാവും ചടങ്ങിനുണ്ടാവുക എന്നതുൾപ്പടെയുള്ള കാര്യങ്ങളെല്ലാം സുരക്ഷാഭീഷണിയുള്ളതിനാൽ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്സിന്റെ ആർട്ട് ഡയറക്ടർ. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും.
പാരീസ് ഒളിമ്പിക്സിന് നാളെ ഔദ്യോഗിക തുടക്കം
