കരുത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന കാറുകളാണ് ഫോക്സ്വാഗണ്‍ ഗോള്‍ഫ് മോഡലുകള്‍. 2027 ലായിരിക്കും ഏറ്റവും കരുത്തുള്ള ഗോള്‍ഫിന്റെ വരവ്. ഔഡി ആര്‍എസ്3യുടെ 2.5 ലീറ്റര്‍ 5 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഈ ഗോള്‍ഫ് ആറിന്റെ കരുത്ത്. ഫോക്സ്വാഗന്‍ ഗോള്‍ഫ് സീരീസിലെ ഏറ്റവും കരുത്തേറിയ മോഡല്‍ മാത്രമല്ല അവസാനത്തെ പെട്രോള്‍ മോഡല്‍ കൂടിയാവും ഈ ഗോള്‍ഫ് ആര്‍. ഗോള്‍ഫ് ആര്‍ 333നേക്കാള്‍ മികച്ച വാഹനമായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ഗോള്‍ഫ് ആര്‍. 333എച്ച്പി കരുത്തും പരമാവധി 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. പുതിയ ഗോള്‍ഫ് ആറിലേക്കു വരുമ്പോള്‍ 2.5ലീറ്റര്‍ 5 സിലിണ്ടര്‍ എന്‍ജിന്‍ 400എച്ച്പി കരുത്തും 480എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഗോള്‍ഫ് ആര്‍ 333ന് 0-100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 4.6 സെക്കന്‍ഡാണ് വേണ്ടതെങ്കില്‍ വരാനിരിക്കുന്ന ഗോള്‍ഫിന് 3.8 സെക്കന്‍ഡ് മതിയാവും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സും വാഹനത്തിന് അധിക കരുത്ത് നല്‍കും.