യുവജനകാര്യ കായിക മന്ത്രാലയം 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്ത 26 കായിക താരങ്ങളാണ് അർജുന പുരസ്കാരത്തിന് അർഹരായത്. ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും, സാത്വിക് സായ്രാജും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് അർഹരായി. ക്രിക്കറ്റർ മൊഹമ്മദ് ഷമിയും, മലയാളി അത്ലറ്റ് എം. ശ്രീശങ്കറും അർജുന അവാർഡ് നേടി.2023 ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തുകയും മൊഹമ്മദ് ഷമി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു. 2024 ജനുവരി ഒൻപതാം തീയതി രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാര ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങും.
യുവജനകാര്യ കായിക മന്ത്രാലയം 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
