അരി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ മഹിളാകോണ്‍ഗ്രസിന്‍റെ ജെബി മേത്തര്‍, ബിന്ദു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മണ്‍ കലങ്ങള്‍ അടിച്ചുപൊട്ടിച്ചാണ് സമരം അവസാനിപ്പിച്ചത്. സംസ്ഥാനത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. രൂക്ഷമായ വിലക്കയറ്റത്തിനിടെയിലും സര്‍ക്കാരിന് ധൂര്‍ത്തും അഴിമതിയും മാത്രമാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.