എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിൽ നാളെ കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്സാലോജിക് കമ്പനി ഹർജി സമർപ്പിച്ചിരിക്കുന്നത്. കമ്പനി പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. നാളത്തെ വിധി വീണ വിജയന് നിർണായകമാണ്.അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടും സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് എക്സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം.ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിന്റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന്എസ്.എഫ്.ഐ.ഒ കോടതിയിൽ വ്യക്തമാക്കി. നാളത്തെ വിധി മുഖ്യമന്ത്രിയുടെ മകൾക്കും എക്സാലോജിക്കിനും നിർണായകമാണ്.
എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിൽ നാളെ കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും
