സംസ്ഥാനത്തെ വന്ദേ ഭാരത് ട്രെയിനുകളില്‍ കേരളത്തിന്റെ തനത് ഭക്ഷണം വിതരണം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കെ വി തോമസിന്റെ കത്ത്. ഉത്തരേന്ത്യൻ ഭക്ഷണമാണ് കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിലും ഇപ്പോൾ വിതരണം ചെയ്യുന്നത്. വിദേശികളെ പോലും ആകർഷിക്കുന്ന കേരള വിഭവങ്ങൾ ട്രെയിനിൽ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി അശ്വിനി വൈഷ്ണവിന് കെവി തോമസ്കത്ത് അയച്ചത്.യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും പ്രത്യേക സംവിധാനം ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി കെവി തോമസ് അറിയിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രിക്ക് കെ വി തോമസിന്റെ കത്ത്
