ഹമാസ് ബന്ദികളാക്കിയ നാലുപേരെ ഇസ്രയേലി സൈന്യം രക്ഷപ്പെടുത്തി . ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തുകയും നിരവധിപ്പേരെ ബന്ദികളാക്കുകയും ചെയ്തത്. മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് രക്ഷപ്പെടുത്തിയതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇനിയും 130-ഓളം പേര് മോചിക്കപ്പെടാനുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇതില്‍ കാല്‍ഭാഗത്തോളം പേര് ജീവനോടെയില്ലെന്നും ഇസ്രയേല്‍ കരുതുന്നു.
ഹമാസ് ബന്ദികളാക്കിയ നാലുപേരെ ഇസ്രയേലി സൈന്യം രക്ഷപ്പെടുത്തി
