സ്പെഷൽ ഓഫീസറെ മൂന്നാർ ഭൂമി കേസിൽ അടിയന്തരമായി നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം സ്പെഷ്യൽ ഓഫീസർ. പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നൽകണം. വ്യാജ പട്ടയങ്ങൾ നൽകിയതും, റവന്യൂ രേഖകളിൽ കൃത്രിമം നടത്തിയതും സ്പെഷൽ ഓഫീസർ പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
സ്പെഷൽ ഓഫീസറെ മൂന്നാർ ഭൂമി കേസിൽ അടിയന്തരമായി നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
