ഇടതുമുന്നണി നടത്തുന്ന രാജ്ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ കോടതി വിശദീകരണം തേടി.രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പരാമർശിച്ചത്. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു.മാർച്ച് തടയാൻ ആകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. എന്നാൽ പ്രതിഷേധമാർച്ചിൽ പാർട്ടി അംഗങ്ങളായാവരെ ഓരോ ബ്രാഞ്ചിൽ നിന്നും തെരഞ്ഞെടുത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് സിപിഎം വൃത്തങ്ങൾ അറിയിച്ചു. നിജസ്ഥിതി ഇതാണെന്നിരിക്കേ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നൽകിയ കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിച്ചു.
രാജ്ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം.
