വേനലില് ചുട്ടുപൊള്ളുന്ന സമയത്ത് ദാഹം തോന്നുമ്പോള് മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടമാകാമെന്ന് വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തില് ജലാംശം തീരേ കുറഞ്ഞിരിക്കും. ക്ഷീണം, ചിന്തിക്കാനുള്ള പ്രയാസം, ശ്രദ്ധക്കുറവ് തുടങ്ങിയവയാണ് നിര്ജ്ജലീകരണ ലക്ഷണങ്ങള്. ശരീരത്തിലെ ലവണങ്ങളായ സോഡിയം, പൊട്ടാസ്യം എന്നിവ വിയര്പ്പിലൂടെ നഷ്ടപ്പെടുന്നത് ഹൃദയത്തിന്റെയും പേശികളുടെയും പ്രവര്ത്തനത്തെ ബാധിക്കും. നേരിയ തോതിലുള്ള ജലനഷ്ടം പോലും ഹൃദയാഘാത സാധ്യത 12 ശതമാനം വരെ വര്ധിപ്പിക്കുമെന്ന് പഠനങ്ങള് പറയുന്നു. എല്ലാവരെയും ചൂടു ബാധിക്കുമെങ്കിലും ചിലരില് ഇത് കൂടുതല് ഗുരുതരമാകാം. പ്രമേഹം, രക്തസമ്മര്ദം, അമിതവണ്ണം എന്നിവയുള്ളവരില് ചൂട് താങ്ങാന് പ്രയാസമായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് മാറാനും ബോധക്ഷയം ഉണ്ടാകാനും ഇത് കാരണമാകും. എയര് കണ്ടീഷന് ചെയ്ത മുറികളില് ഇരിക്കുന്നവര്ക്ക് ചര്മത്തിലൂടെയും ശ്വസനത്തിലൂടെയും ജലാംശം നഷ്ടപ്പെടുന്നത് അറിയില്ല. കഫീന് അടങ്ങിയ പാനീയങ്ങള് കുടിക്കുന്നത് മൂത്രവിസര്ജ്ജനം വര്ധിപ്പിക്കുകയും നിര്ജ്ജലീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇവര് പലപ്പോഴും ദാഹം തിരിച്ചറിയാനോ പ്രകടിപ്പിക്കാനോ വൈകുന്നത് അപകടസാധ്യത വര്ധിപ്പിക്കുന്നു. എപ്പോഴും വെറും വെള്ളം മാത്രം കുടിക്കുന്നതിന് പകരം മോര്, സംഭാരം, കരിക്കിന് വെള്ളം, തണ്ണിമത്തന് പോലുള്ളവ കൂടി ഉള്പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമായ ലവണങ്ങള് നല്കും.
നേരിയ ജലനഷ്ടം പോലും ഹൃദയത്തിന് താങ്ങാനാവില്ല!
