ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്, അജു വര്‍ഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘താനാരാ’ ചിത്രത്തിലെ ആദ്യ ഗാനമായ ‘താനാരാ’ റിലീസ് ചെയ്തിരിക്കുകയാണ്. നടന് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറങ്ങിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്കിയ ‘താനാരാ’ ഗാനം ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് കരുത്ത് നല്‍കുന്നതാണ്. ഹരിശങ്കര്‍, റിമി ടോമി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. റാഫിയുടെ രചനയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ ഓഗസ്റ്റ് 9 ന് ആഗോളവ്യാപകമായി തിയറ്ററുകളില്‍ എത്തും. ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് ഹരിദാസ്. ഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ആയി എത്തുന്ന ‘താനാരാ’ നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്. ഗുഡ്വില് എന്റര്ടൈന്മെന്റ്സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നു ചിത്രം തീയറ്ററുകളില്‍ എത്തിക്കും.
‘താനാരാ’ ചിത്രത്തിലെ ആദ്യ ഗാനം ‘താനാരാ’ എത്തി
