പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സജ്ജേ ഖബ്ബെ എന്ന് തുടങ്ങുന്ന ആന്തം ഓഫ് നോബഡിയുടെ വീഡിയോയാണ് പുറത്തിറങ്ങിയത്. കൊച്ചി ലുലു മാള്‍ നടന്ന ഗംഭീര താര പരിപാടിയിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ചിത്രം ജൂലൈ 9ന് തിയറ്ററിലെത്തും. ചിത്രത്തില്‍ 8 ഗാനങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി, റാപ്പ് സിങ്ങര്‍ ബിജോര്‍ണ്‍, സിമ്രാന്‍ കൗര്‍ എന്നിവര്‍ ചേര്‍ന്നാണ് ആന്തം ഓഫ് നോബഡി ഗാനത്തിന് ശബ്ദം പകര്‍ന്നത്. സിദ് കൗശാലാണ് വരികള്‍ എഴുതിയത്. ‘സജ്ജേ ഖബ്ബെ’ എന്നത് പഞ്ചാബി വാക്കാണ്. ഇതിന്റെ മലയാളം അര്‍ത്ഥം ‘വലതും ഇടതും’ എന്നാണ്.
