എംജെഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മാര്ട്ടിന് ജോസഫ് നിര്‍മ്മിച്ച് എന്‍ വി മനോജ് സംവിധാനം ചെയ്യുന്ന ‘ഓശാന’യിലെ ആദ്യഗാനം ‘നിന് മിഴിയില്‍’ പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെ എസ് ഹരിശങ്കറാണ് ആലാപനം. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം നവംബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ നവാഗതനായ ബാലാജി ജയരാജനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന് എന്നിവര്‍ക്കൊപ്പം ബോബന് സാമുവല്‍, സ്മിനു സിജോ, സാബുമോന് അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോര്‍ജ്, ചിത്ര നായര്‍, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യന്, ജാന്‍വി മുരളീധരന് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
‘ഓശാന’യിലെ ആദ്യഗാനം ‘നിന് മിഴിയില്‍’
