ശ്രീ മൂകാംബിക കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കുറിഞ്ഞി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. പ്രകാശ് വാടിക്കല്‍, ഡോ. ഷിബു ജയരാജ്, പ്രകാശ് ചെങ്ങല്‍, ശ്യാം കോഴിക്കോട്, അശ്വിന് വാസുദേവ്, കെ കെ ചന്ദ്രന് പുല്‍പ്പള്ളി, എല്‍ദോ, ലൗജേഷ്, സുരേഷ്, മനോജ്, രചന രവി, കുള്ളിയമ്മ, ആവണി ആവൂസ്, വിനീതാ ദാസ്, ലേഖ നായര്‍, ലിസി ബത്തേരി, രാഖി അനു, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വേര് ശില്പം നിര്‍മ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചുപോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവര്‍ ബന്ധം പുലര്‍ത്തുന്ന മറ്റ് പൊതുവിഭാഗങ്ങളുടെയും ജീവിത മുഹൂര്‍ത്തങ്ങള്‍, ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ നല്ലൊരു കാടകത്തിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് കുറിഞ്ഞി. സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങള്‍ ഗോത്ര സമൂഹത്തില്‍ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഗോത്ര ഗായിക അനിഷിത വാസു ഇതില്‍ ഗായികയായും കഥാപാത്രമായുമെത്തുന്നു. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
‘കുറിഞ്ഞി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
